തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വെെറസ് വ്യാപനം നിയന്ത്രിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ബ്രേക്ക് ദ ചെയിന്‍ ചലഞ്ച് ശക്തമായി തുടരണമെന്നും ജാഗ്രത കുറവാണ് രോഗ വ്യാപനത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
