അടൂര്‍ : എംസി റോഡില്‍ കുളക്കട മൃഗാശുപത്രിക്ക് സമീപം ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കലയപുരം അന്തമണ്‍ സ്വദേശി സുനില്‍കുമാര്‍ (28) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. മരിച്ച സുനിലും ബൈക്കോടിച്ചിരുന്ന സുഹൃത്തും കൂടി ഏനാത്ത് ജംഗ്ഷനിലേക്ക് പോകുകയായിരുന്നു. എതിരെ വന്ന കാര്‍ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. ബൈക്കോടിച്ചിരുന്ന സൂഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍ ആണ്.
