Asian Metro News

മഹ്റായി 10 സെന്റ് ഭൂമി; മാതൃകയായി കൂനംമൂച്ചിയിൽ ഒരു വിവാഹം

 Breaking News
  • അഫ്ഗാനില്‍ കാര്‍ബോംബ് സ്‌ഫോടനം : 31 സൈനികര്‍ കൊല്ലപ്പെട്ടു ഗസ്‌നി: കാര്‍ബോംബ് സ്ഫോടനത്തില്‍ അഫ്ഗാന്‍ സുരക്ഷ സേനയിലെ 31 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാവിലെ ഗസ്‌നി മേഖലയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് വലിയ ആള്‍നാശം ഉണ്ടായത്. 31 മൃതദേഹങ്ങള്‍ സ്ഥിരീകരിച്ചു. 24 പേരെ മുറിവേറ്റ നിലയില്‍ കണ്ടെത്തി. എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരാണ്,...
  • സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട...
  • ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം: കൊട്ടാരക്കര ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ചെപ്ര വാപ്പാല പള്ളിമേലതില്‍ ആശാ ജോര്‍ജിന്റെ(29) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ആശയുടെ ഭര്‍ത്താവ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് നടത്തിയ ചോദ്യം...
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....

മഹ്റായി 10 സെന്റ് ഭൂമി; മാതൃകയായി കൂനംമൂച്ചിയിൽ ഒരു വിവാഹം

മഹ്റായി 10 സെന്റ് ഭൂമി; മാതൃകയായി കൂനംമൂച്ചിയിൽ ഒരു വിവാഹം
October 06
16:07 2020

കൂറ്റനാട്: പൊന്നും പണവും തലവേദന തീർക്കുന്ന വിവാഹ സമ്പ്രദായങ്ങളിൽ വേറിട്ട ചുവടുവെപ്പുമായി ഒരു വിവാഹം. തൃത്താല പടിഞ്ഞാറങ്ങാടി കൂനമ്മൂച്ചി തെക്കേക്കര അബ്ദുൽ ഖാദറിന്റെ മകൻ ഹിഷാം അബ്ദുൽ ഖാദറും പൊന്നാനി മാറഞ്ചേരി പണ്ടത്ത്മണ്ണാറപ്പാട്ട് അബ്ദുറഹ്മാന്റെ മകൾ ഹസ്ന ജെബിനും തമ്മിലുള്ള വിവാഹമാണ് പുതിയ മാതൃക തീർത്ത് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കഴിഞ്ഞ ദിവസം നടന്നത്.
വധുവിനുള്ള മഹ്ർ (വിവാഹമൂല്യം) ആയി 10 സെന്റ് ഭൂമി നൽകിയാണ് ഹിഷാം ഹസ്നയെ തന്റെ ജീവിത സഖിയാക്കിയത്. വിവാഹത്തിന്റെ മഹ്ർ ആയ 10 സെന്റ് സ്ഥലത്തിന്റെ രേഖ നിക്കാഹിന്റെ സർട്ടിഫിക്കറ്റ് കൈപ്പറ്റി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നതായുള്ള 500 രൂപയുടെ മുദ്രപേപ്പറിലുള്ള സാക്ഷ്യപത്രമാണ് വരൻ നിക്കാഹിന്റെ ചടങ്ങിൽ ഹാജരാക്കിയത്. ഇത് വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്ക് പുത്തൻ അനുഭവമായി.
കല്ല്യാണാഘോഷങ്ങളുടെ പേരിലും മറ്റും നടക്കുന്ന അനാചാരങ്ങൾക്കും ആർഭാടങ്ങൾക്കുമെതിരെ വ്യക്തമായ നിലപാടുള്ള കുടുംബം ഇത്തരം പ്രവണതകൾക്കെതിരെയുള്ള പ്രവർത്തനങ്ങളിലും നാട്ടിലെ മറ്റു സാമൂഹിക, സേവന രംഗങ്ങളിലും സജീവ സാന്നിധ്യമാണ്.
ബിടെക് ബിരുദധാരികളാണ് നവദമ്പതികൾ. ഖുർആൻ മനപ്പാഠമാക്കിയ ഹാഫിസ് കൂടിയായ ഹിഷാം ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment