സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൂടി ചൊവ്വാഴ്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 25 പേര് മരിച്ചു. 87738 പേര് നിലവില്‍ ചികിത്സയിലുണ്ട്.
87738 പേര് നിലവില്‍ ചികിത്സയിലുണ്ട്. 6910 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം. ഉറവിടം അറിയാത്ത 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 60494 സാമ്ബിള്‍ പരിശോധിച്ചു. 4981 പേരാണ് രോഗമുക്തരായത്.
സര്‍ക്കാരും ജനങ്ങളും ഒരുപോലെ ഉയര്‍ത്തിയ ജാഗ്രതയുടെ ഫലമായി വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളില്‍ രോഗ വ്യാപനം വര്‍ധിച്ചിട്ട് പോലും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളം മെച്ചപ്പെട്ട നിലയിലായിരുന്നു. ടെസ്റ്റ് പര് മില്യണ്‍ ദേശീയ തലത്തില്‍ 77054 ആണ്. കേരളത്തില്‍ 92788 ആണ്. 10 ലക്ഷത്തില്‍ 99 പേര് ദേശീയ തലത്തില്‍ മരിച്ചു. കേരളത്തില്‍ 24.9 ശതമാനം ആണ്.