വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ട്രംപും ഭാര്യയും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു .
താനും ഭാര്യയും കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. പിന്നാലെ ഇരുവര്‍ക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
എയര്‍ ഫോഴ്സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്സ്. ദിവസങ്ങള്‍ക്ക് മുമ്ബ് ക്ലീവ്ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്സ് അംഗമായിരുന്നു.