ശൂരനാട് : ഗിരിപുരം സ്വദേശി സുരേന്ദ്രനെ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി കനാലിന്റെ സൈഡിൽ കൊണ്ട് പോയി ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയായ കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് നികുഞ്ജത്തിൽ അഭിഷേക്(25) നെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സി.ഐ. ഫിറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
