നാല് ജില്ലകളിലായി അനേകം ജനങ്ങൾ കുടിവെള്ളത്തിനു വേണ്ടി ആശ്രയിക്കുന്ന ഭാരതപ്പുഴ നശിക്കാതിരിക്കാന്‍ ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് വി ടി ബൽറാം എംഎൽഎ
സോഷ്യൽ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷൻ എറണാകുളം പട്ടാമ്പിയിലെ ഭാരതപ്പുഴ തീരത്ത് സംഘടിപ്പിച്ച ലോക നദീ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിടി ബൽറാം . അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ ബി ജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സാംസ്കാരിക പരിഷത്ത് കോര്‍ഡിനേറ്റര്‍ ലത്തീഫ് കുറ്റിപ്പുറം നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃത്താല ഗ്രാമപഞ്ചായത്ത് അംഗം രാമചന്ദ്രൻ നായർ , , ഭാരതപ്പുഴ സംരക്ഷണസമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് , പരിസ്ഥിതി പ്രവർത്തകൻ സി പി പ്രദീപ് പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ
ജയമോഹനന് , ബിഎസ് ഭദ്രകുമാര്‍ , യു സജീവ് കുമാര്‍ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചിദാനന്ദൻ എന്നിവര്‍ പങ്കെടുത്തു. നദീ ദിനാചരണ പരിപാടിയുടെ ഭാഗമായി ഭാരതപ്പുഴയോരത്ത് പുഴ നടത്തം , മുളതൈ നടീല്‍ എന്നിവയും സംഘടിപ്പിച്ചു. പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ ഗവൺമെൻറ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് അംഗങ്ങളും പങ്കെടുക്കുകയുണ്ടായി.

