കോവിഡ് 19 മഹാമാരിയുടെ കാലത്ത് വലിയ തുക കൈയ്യിൽ കിട്ടിയിട്ട് യഥാർത്ഥ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തവീര തിയേറ്ററിന്റേയും ജൈത്രയുടേയും മധ്യേ ആയിരുന്നു പണം നഷ്ടപ്പെട്ടത്. വ്യാപാരി വ്യവസായി സഹകരണ സംഘം കലക്ഷൻ ഏജന്റ് ഫസൽ തങ്ങളിന്റെ മകൻ ഫായിസ് തങ്ങളാണ് നന്മ വറ്റാത്ത മനസിനുടമ. അദ്ദേഹം കിട്ടിയ പണം വ്യാപാരി വ്യവസായി ഓഫീസിൽ എത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തിയിൽ കേരള വ്യാപാര വ്യവസായ സമിതി കൽപ്പറ്റ അഭിനന്ദനങ്ങൾ അറിയിച്ചു.
