കൊട്ടാരക്കര നഗരസഭയിൽ ഓയൂർ റോഡിൽ കോടതിക്ക് സമീപം നിക്ഷേപിക്കപെട്ടിട്ടുള്ള മാലിന്യങ്ങൾ എടുത്തു മാറ്റിക്കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു ബിജെപി കൊട്ടാരക്കര നഗരസഭ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മാസങ്ങളായി ഇവിടെ കിടന്നു ദുർഗന്ധപൂരിതമായി. കാൽനട യാത്രക്കാരും കോടതിയിൽ വരുന്നവരും പരിസരവാസികളും ദുരിതമനുഭവിക്കുകയാണ്. കൊട്ടാരക്കര നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ഒരു സംവിധാനവും ഉണ്ടാക്കാൻ അധികാരികൾ തയ്യാറായിട്ടില്ല. പരിസരവാസികൾ പലതവണ നഗരസഭയിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ മഹാമാരിയുടെ സമയത്തു ഈ മാലിന്യങ്ങൾ കാരണം രോഗഭീഷണിയിലാണെന്നു നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് ഈ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നഗരസഭയിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി കൊട്ടാരക്കര നിയോജക മണ്ഡലം ട്രഷറർ ശ്രീ സുനീഷ് മൈലം പറഞ്ഞു. പ്രതിഷേധത്തിന് ബിജെപി കൊട്ടാരക്കര മണ്ഡലം സെക്രട്ടറി അരുൺ കാടാംകുളം, നഗരസഭ പ്രസിഡന്റ് അനീഷ് കിഴക്കേക്കര ജനറൽ സെക്രട്ടറി രാജീവ് കേളമത്ത്, കർഷക മോർച്ച ജില്ല ട്രഷറർ ബി സുജിത്, ജനറൽ സെക്രട്ടറി രഞ്ജിത് കാടാംകുളം, ദീപു കണിയാം കോണം, മനോജ് രാമചന്ദ്രൻ, ശ്രീരാജ് ഉഗ്രാംകുന്ന് എന്നിവർ നേതൃത്വം നൽകി.
