പാലക്കാട് ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട കലാകാരന്മാര്ക്കുള്ള വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി നിര്‍വഹിച്ചു. ജൈനിമേട് പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബിന്ദു സുരേഷ് അധ്യക്ഷയായി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 12 വാദ്യസംഘങ്ങള്ക്ക് ആവശ്യമായ വാദ്യോപകരണങ്ങളാണ് വിതരണം ചെയ്തത്. 6,63000 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം. ജെ. അരവിന്ദാക്ഷന് സംസാരിച്ചു.
