കൊല്ലം: പ്രവര്‍ത്തകരുടെ പേരിലെടുത്ത കളളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. കണ്ണീര്‍വാതക ഷെല്ലുവീണ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
എന്നാല്‍ പ്രകോപനമൊന്നുമില്ലാതെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു എന്നാണ് യുവമോര്‍ച്ചയുടെ ആരോപണം. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല.