കൊട്ടാരക്കരയിലെ ഓട്ടോസ്റ്റാന്‍ഡുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കിയതോടെ ഓട്ടോകള്‍ നാളെ മുതല്‍ ഓടി തുടങ്ങും. ഇന്ന് എല്ലാ ഡ്രൈവര്‍മാരും ആന്റിജന്ടെസ്റ്റിന് വിധേയരാകും. റിസല്‍ട്ട് കിട്ടിയശേഷം ഓട്ടോകള്‍ ഓടാനാണ് യൂണിയനുകള്‍ സംയുക്തമായി തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം എല്ലാ ഓട്ടോകളും അണുവിമക്തമാക്കിയിരുന്നു. 25 ഡ്രൈവര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാഭരണകൂടം നഗരത്തിലെ എല്ലാ സ്റ്റാന്‍ഡുകളും താല്‍ക്കാലികമായി റദ്ദ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പുലമണിലെ 9 പേര്‍ക്ക് മാത്രമാണ് രോഗബാധ എന്ന മുനിസിപ്പല്‍ സെക്രട്ടറിയുടേയും, ആരോഗ്യവകൂപ്പിന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓട്ടോകള്‍ക്ക് ഓടാന്‍ അനുവാദം നല്‍കുകയായിരുന്നു.
