കൊല്ലം :ട്രാക്കും (ട്രോമാകെയർ &റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം) എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റും ചേർന്ന് ആരംഭിച്ച അതിജീവനം 2020 അണുവിമുക്ത കൊല്ലം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ബി അബ്ദുൾനാസർ ഐ എ എസ് സൂം മീറ്റിങ്ങിൽ നിർവഹിച്ചു. കോവിഡ് 19നെതിരെ ഏഴാം മാസവും ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം പോരാടുന്നുവെന്നുള്ളത് നാടിനോടുള്ള അവരുടെ പ്രതിബദ്ധതയുടെ തെളിവാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു . എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റുമായി ചേർന്ന് ട്രാക്ക് പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും വാഹനങ്ങൾ ഉൾപ്പെടെ നിരവധി കോവിഡ് ബാധിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങളും സഹകരിച്ച സ്ഥലങ്ങളും സ്റ്റീമിങ് ചെയ്തിരുന്നു. ഇപ്പോൾ നവീന രീതിയിൽ അന്താരാഷ്ട്ര നിലവാരമുള്ള കെമിക്കൽ ഉപയോഗിച്ചു ഫോഗിംഗിലൂടെയാണ് അണുനശീകരണം നടത്തുന്നത്.കോവിഡിനെതിരെയുള്ള പുതിയൊരു ചുവടു വെപ്പാണ് ട്രാക്കും എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റും ചേർന്ന് നടത്തുന്ന അതിജീവനം 2020 അണുവിമുക്ത കൊല്ലം പദ്ധതി എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ട്രാക്ക് പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ അധ്യക്ഷത വഹിച്ചു. എ ഡി എം
പി.ആർ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, ശിരസ്തദാർ പി രാധാകൃഷ്ണൻ നായർ, സൂപ്രണ്ട് കെ. പി. ഗിരിനാഥ്,അനന്തു കൃഷ്ണൻ, ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, രഞ്ജിത്, എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റ് കോർഡിനേറ്റർ അലൻ സാമുവൽ പ്ലാസിഡ്, ട്രാക്ക് വോളന്റിയേഴ്സ് സൽമാൻ, റഹീസ്, അഭിജിത് എന്നിവർ അതിജീവനം 2020ൽ പങ്കാളികളായി.
കളക്ടറുടെ ചേംബർ, ഐ ടി സെൽ, ഇൻസ്പെക്ഷൻ &വിജിലൻസ് വിഭാഗം,ഫിനാൻസ് വിഭാഗം, ടീം കളക്ടർ സെൽ എന്നിവടങ്ങളാണ് ഇന്ന് അണുവിമുക്തമാക്കിയത്. ഇനിയുള്ള ദിവസങ്ങളിൽ മറ്റുള്ള മേഖലകളിലേക്കും അണുനശീകരണം വ്യാപിപ്പിക്കുവാനാണ് തീരുമാനം.
ഫോട്ടോ അടിക്കുറിപ്പ് :അതിജീവനം 2020 അണുവിമുക്ത കൊല്ലം പരിപാടിയുടെ ഭാഗമായി ട്രാക്കും എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റും ചേർന്ന് കളക്ടെർസ് ചേമ്പറിൽ നടത്തിയ ഫോഗിംഗിന് എ ഡി എം പി.ആർ. ഗോപാലകൃഷ്ണൻ നേതൃത്വം നൽകുന്നു.
