കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭാ ചെയർപേർസനു കോവിഡ് സ്ഥിരീകരിച്ചു . രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൗസിലർമാർ ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു, എം എൽ എ യും നിരീക്ഷണത്തിൽ പ്രവേശിച്ചു. നഗരസഭാ ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചിടും . അടച്ചിട്ട ഓഫീസ് അണു നശീകരണത്തിനു ശേഷമേ പ്രവർത്തനം ആരംഭിക്കുകയുള്ളൂ എന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
