കൊട്ടാരക്കരയില്‍ ഓട്ടോഡ്രൈവര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓട്ടോകള്‍ അണുവിമുക്തമാക്കുന്ന നടപടി തുടങ്ങി. ഓട്ടോ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് കിഴക്കെതെരുവില്് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓട്ടോകള്‍ എത്തി അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.കൊട്ടാരക്കരയില്‍ 25 ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കോവിഡ് എന്ന വാര്‍ത്തകള്‍ തെറ്റാണന്നാണ് യൂണിയന് നേതാക്കള്‍ പറയുന്നത്. ഇതുവരെ 9 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേര്‍ക്ക് എന്ന വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയുണ്ട്. ഉടന്‍ ഇതില്‍ തീരുമാനമാകും. കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊട്ടാരക്കര ടൗണിലെ എല്ലാ ഓട്ടോ സ്റ്റാന്‍ഡുകളും താല്‍ക്കാലികമായി ജില്ലാഭരണകൂടം റദ്ദ് ചെയ്തിരുന്നു.
