പാലക്കാട് ജില്ലാ ആശുപത്രിയിൽ അട്ടപ്പാടി ആദിവാസി വിഭാഗം ( 39) യുവതിയുടേയും വടക്കന്തറ സ്വദേശിനിയുടേയും (79)മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കവെ മാറി പോയതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡി.എം.ഒ യോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് ഡി.എം.ഒ അന്വേഷണ റിപ്പോർട്ട് റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രി അധികൃതർക്ക് മനുഷ്യസഹജമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നതിനാൽ ഇതിൽ തുടർ നടപടി സ്വീകരിക്കാൻ ഡി.എം.ഒയ്ക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. റിപ്പോർട്ട് സർക്കാരിനും നൽകിയിട്ടുണ്ട്.
79 കാരിയായ വടക്കന്തറ സ്വദേശിനി കോവിഡ് പോസിറ്റീവ് ആയിരുന്നു. അട്ടപ്പാടി സ്വദേശിനിയുടേത് മുങ്ങി മരണവും. ഇരുവരുടേയും മൃതദ്ദേഹം ജില്ലാ ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞ റിഞ്ഞിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവായ വ്യക്തിയുടെ മൃതദേഹം പൂർണ്ണമായും മൂടിയ നിലയിലായിരുന്നു.
അട്ടപ്പാടി സ്വദേശിനിയുടെ മൃതദേഹം വടക്കന്തറ സ്വദേശിയുടെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി സംസ്കരിച്ച ശേഷമാണ് മൃതദ്ദേഹം മാറി പോയതായി അറിഞ്ഞത്. മൃതദേഹം സംസ്കരിക്കാൻ കഴിയാതെ പോയ ആദിവാസി യുവതിയുടെ കുടുംബത്തിന് അനുയോജ്യസഹായം നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.കുടുംബത്തിന് നിലവിൽ പരാതിയില്ലായെന്ന് ബോധ്യപ്പെട്ടതായും ജില്ലാ കലക്ടർ അറിയിച്ചു.