ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടോദ്ഘാടനം നാളെ (സെപ്തംബര്‍ 18) രാവിലെ 10.30 ന് രജിസ്ട്രേഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ഓണ്‍ലൈനായി നിര്‍വഹിക്കും. ഒറ്റപ്പാലം എം.എല്‍ എ. പി. ഉണ്ണി അധ്യക്ഷനാവും. വി.കെ. ശ്രീകണ്ഠന് എം.പി. മുഖ്യാഥിതിയാവും. ഒറ്റപ്പാലം നഗരസഭ ചെയര്മാന് എന്‍. എം.നാരായണന് നമ്പൂതിരി, ഉത്തര മേഖല രജിസ്ട്രേഷന് ഡി.ഐ.ജി. എ.ജി. വേണുഗോപാല്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്, ജില്ലാ രജിസ്ട്രാര്‍ ഒ.എ. സതീശ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
