ഒമാനില്‍ 557 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 91753 ആയി. 285 പേര് കൂടി രോഗമുക്തരായി. 84648 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേര് കൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 818 ആയി ഉയര്‍ന്നു. 73 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 506 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 180 പേര് തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.