പട്ടാമ്പി : കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹെൽത്ത് നേതൃതത്തിൽ പോഷക ബോധവത്ക്കരണ പരിപാടി മുഹമ്മദ് മുഹസിൻ MLA ഉദ്ഘാടനം ചെയ്തു പ്രാദേശിക വികസന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത്
സന്തുലിത ഭക്ഷണത്തിന്റെ പ്രധാന്യം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായാണ് ന്യൂട്രീഷൻ താലി പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്’ സമീകൃതമായ പോഷകാഹാരങ്ങളും പഴവർഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൊണ്ട് പോഷകാഹാര കുറുവുമൂലമുള്ള അരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബോധവൽക്കരണമാണ് ഇതു കൊണ്ടു ലക്ഷമാക്കുന്നത്. ഇതിന് പ്രപ്തമാക്കുന്ന രീതിയിലുള്ള പച്ചകറികളും പഴവർഗ്ഗങ്ങളും പയറുവർഗ്ഗങ്ങളും ഹ്രസ്വകാല – ദീർഘകാല വിളകളും നടുന്നതിനും പരിപാലിക്കുന്നതിനുള്ള വിദഗ്ധരുടെ നിർദ്ദേശങ്ങളും ക്ലാസ്സുകളും ഇതോടനുബന്ധിച്ച് നടത്തപ്പെടുകയുണ്ടായി. അഖിൽ പദ്ധതി വിശദീകരിച്ചു. ഡോ. സുഷ്മ ജ, ഡോ.രശ്മി എന്നിവർ ക്ലാസ്സെടുത്തു കെ.വി.കെ കേന്ദ്രം മേധാവി ഡോ. സുമിയ കർഷകർ, അംഗൻവാടി ടീച്ചർമാർ എന്നിവർ പങ്കെടുത്തു
