കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ ഓട്ടോ സ്റ്റാൻഡിലെ ഇരുപത്തിയഞ്ചോളം തൊഴിലാളികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുമായി ബന്ധമുള്ള മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാർ നിരീക്ഷണത്തിൽ. ഇതേത്തുടർന്ന് കൊട്ടാരക്കര ചന്തമുക്ക്, പുലമൺ, വിജയാസ് ഹോസ്പിറ്റൽ ജംഗ്ഷൻ, കച്ചേരിമുക്ക്, പ്രൈവറ്റ് ബസ് സ്റ്റാൻറ് എന്നിവടങ്ങളിലെ ഓട്ടോറിക്ഷാ സ്റ്റാൻ്റുകൾ താൽക്കാലികമായി റദ്ദ് ചെയത് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഇവിടങ്ങളിലോ പരിസരങ്ങളിലോ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാനോ സർവ്വീസ് നടത്താനോ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
