കണിയാമ്പറ്റ -നിയമസഭാ സാമാജികത്വത്തിൻ്റെ അതുല്യമായ അമ്പതാണ്ട് പൂർത്തികരിച്ച ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അർപ്പിച്ച് ഐ.എൻ.ടി.യു.സി കൽപ്പറ്റ റീജിയണൽ കമ്മിറ്റി അനുമോദന യോഗം നടത്തി. ഒരേ അസംബ്ലി മണ്ഡലത്തിൽ നിന്നും പത്ത് തവണ തുടർച്ചയായി നിയസഭയിൽ എത്തിയത് കേരള രാഷ്ട്രിയ ചരിത്രത്തിൻ ഉമ്മൻ ചാണ്ടിയുടെ അപുർവ്വ നേട്ടമാണെന്ന്, യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും, ഐ.എൻ.ടി.യു.സി.ജില്ലാ പ്രഡിഡന്റുമായ, ശ്രി പി.പി. ആലി പറഞ്ഞു.യോഗത്തിൻ റീജിയണൽ പ്രസിഡണ്ട് മോഹൻദാസ് കോട്ട കൊല്ലി, അദ്ധ്യക്ഷത വഹിച്ചു.INTUC സ്റ്റേറ്റ് സെക്രട്ടറി, പി.കെ. അനിൽകുമാർ,സെക്രട്ടറി, സി.ജയപ്രസാദ്, സാലി റാട്ടക്കൊല്ലി, രാജേഷ് വൈദ്യർ, ഗിരീഷ് കൽപ്പറ്റ, ഷാജി കോരൻകുന്നൻ ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.
