രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. മരണ നിരക്കില്‍ കുറവും രേഖപ്പെടുത്തി. എന്നാല്‍ കോവിഡ് മാറിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
5020360 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 82,066. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചത് 1290 പേര്. അതേസമയം, രോഗം മാറിയവരുടെ എണ്ണത്തില്‍ വന്‍ വദ്ധനയുണ്ട്. 78.53% അതായത് 39,42,360. മരണനിരക്ക് 1.63 % . കോവിഡ് മാറിയ 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു.