പാലക്കാട് : കേരള സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് സുസ്ഥിര മാലിന്യ സംസ്കരണ പ്രവർത്തനം നടത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവി പ്രഖ്യാപനം പരുതൂർ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ. ടി.കെ നാരായണദാസ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. T.ശാന്തകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ്.പ്രസിഡന്റ് ടി.സുധാകരൻ സ്വാഗതം പറഞ്ഞു.
പി.സുധീർ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എം.കെ. സുമതി ടീച്ചർ, പി. വാസുദേവൻ, T.K. ചേക്കുട്ടി, പി.ടി.അബൂബക്കർ എന്നിവർ ആശംസകളർപ്പിച്ചു.
പഞ്ചായത്ത് സെക്രട്ടറി പി. മനോജ് നന്ദി രേഖപ്പെടുത്തി.
2017 ഡിസംബർ മാസത്തിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. തുടർന്ന് ‘നിർമലിനീകരണം പരുതൂർ വഴി’ എന്ന പേരിൽ തുടർച്ചയായ രണ്ട് മാസങ്ങളിൽ വിപുലമായ പ്രചരണ പ്രവർത്തനവും മാലിന്യ ശേഖരണവും തുടർന്ന് മാലിന്യ സംസ്കരണത്തിന് ഖരമാലിന്യങ്ങൾ കൈമാറുകയും ചെയ്തു.
വീടുകളിൽ നോട്ടീസ് വിതരണം, പ്രത്യേക ഗ്രാമസഭകൾ, അയൽസഭകൾ, കുടുംബശ്രീ യോഗങ്ങൾ, ലോഗോ പ്രകാശനം, വ്യാപാരി പ്രതിനിധികളുടെ യോഗം, ബാഗ് ഓണേഴ്സ് മീറ്റിംങ് ,അന്യദേശ തൊഴിലാളി സംഗമങ്ങൾ, മൂന്ന് പ്രചരണ വാഹനങ്ങളുടെ പ്രയാണം, നാട്ടിലെ കലാകാരൻമാരുടെ പാട്ടു വണ്ടി, ഫ്ലാഷ് മൊബ്, കൂട്ട ഓട്ടം, ബൈക്ക് റാലി തുടർന്ന് പൊതുശുചീകരണം, വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഖരമാലിന്യ ശേഖരണം, വീടുകളിൽ നിന്ന് ഖരമാലിന്യ ശേഖരണം മാലിന്യസംസ്കരണത്തിന് കൈമാറൽ എന്നിങ്ങനെയാണ് പ്രവർത്തനം ആദ്യ ഘട്ടത്തിൽ സംഘടിപ്പിച്ചത്. പിന്നീട് 2018 ഏപ്രിൽ മാസത്തിൽ ജനകീയ പ്രഖ്യാപനം നടന്നു.
ഹരിത സേന പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും ഖരമാലിന്യം ശേഖരിച്ച് പഞ്ചായത്തിന്റെ MCF ഷെഡിലെത്തിക്കുന്ന പ്രവർത്തനമാണ് പിന്നീട് തുടർന്ന് വരുന്നത്.
ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി പഞ്ചായത്ത് സന്ദർശിച്ച് മാനദണ്ഡങ്ങൾക്കനുസരിച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് പദവി ലഭിച്ചത്.