തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും കിടപ്പ് രോഗികൾക്കും വോട്ട് ചെയ്യാം. ഇതു സംബന്ധിച്ച് ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംസ്ഥാനത്തു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടാനുള്ള സാധ്യതകൾ നിലനിൽക്കെ മന്ത്രിസഭയുടെ നടപടി.
രോഗം സ്ഥിരീകരിക്കുന്നവർക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പിന് തലേദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടുതൽ നീട്ടാനും തീരുമാനമായി. തദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നീട്ടാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. സർവകക്ഷി യോഗത്തിൻറെ അഭിപ്രായം സംസ്ഥാന ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കുകയും ചെയ്തു.