വയനാട് : ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാത്തവരും, പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. ധനസഹായ പദ്ധതിയ്ക്ക് സെപ്റ്റംബര്‍ 30 അപേക്ഷിക്കാം. അപേക്ഷ ഫോറം www.bcdd.kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവരും 60 വയസ്സ് കഴിഞ്ഞവരും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0495 2377786
