കോവിഡ് രോഗിയെ വാളകത്ത് വീട്ടിൽ അടക്കം ചെയ്തത് കേട്ടു കേഴ്വി ഇല്ലാത്തതാണ്. കോവിഡ് എന്ന മഹാമാരി ലോകം കണ്ട ഒരു വൈറസാണ്. രോഗി എന്തു പിഴച്ചു അസുഖം വന്ന് മരിച്ചത് അസാന്മാർഗ്ഗിക ജീവിതം നയിച്ചതു കൊണ്ടല്ല വൈറസ് വ്യാപിച്ചാണ് മരിച്ചത്. തൻ്റെ സ്വന്തം പള്ളിയിൽ ഉറ്റവരുടെയും ഉടയവരുടെയും അടുത്ത് കല്ലറയിൽ കിടക്കണ്ടേതല്ലേ പിന്നെ എന്തിനും പള്ളിയിൽ കൂടി നടക്കണം. മറ്റ് ക്രിസ്തീയ വിഭാഗങ്ങൾ സെമിത്തേരിയിൽ അടക്കിയിട്ടുണ്ട്. ഡൽഹി മുഖ്യ മന്ത്രി കേജരിവാൾ എല്ലാ മതവിഭാഗത്തിനും പ്രത്യേകം സ്ഥലം കൊടുത്തും അവരവരുടെ മത ആചാരപ്രകാരം അടക്കം ചെയ്യാൻ പള്ളിയുടെ അടുത്ത് മൃതദ്ദേഹം അടക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പണ്ട് പറയുന്നത് തെമ്മാടി കുഴി അവിടെ അടക്കിയാൽ പോരായിരുന്നോ പത്ത് അടി താഴ്ചയിലെ മൃതശരീരം മറവ് ചെയ്യണം. ആരോഗ്യ പ്രവർത്തകരുടെ മാനദണ്ഡങ്ങൾ അനുസരിക്കുകയും വേണം.
ഒരു പാവം വൃദ്ധൻ മാർത്തോമക്കാരൻ ഇന്നലെ അന്തരിച്ചു പള്ളി കമ്മിറ്റിയും, ഫാദറും അടക്കാൻ അനുവാദം കൊടുത്തില്ല. അരമന അറിത്തോ അറിയില്ല അല്ലെങ്കിൽ ഇത്തരം രോഗം വരുന്നവരെ അടക്കാൻ സഭ പ്രത്യേകം സ്ഥലം കണ്ടെത്തണമായിരുന്നു. ഇത് അനീതിയല്ല പാവപ്പെട്ടവൻ ആയതു കൊണ്ടാണ് താൻ ഇത്രയും നാൾ കൂടി നടന്ന പള്ളിയിൽ അടക്കം കിട്ടാഞ്ഞത്. പിടിയരിയും നുള്ളരിയും സമർപ്പിച്ച് വളർത്തി വലുതാക്കിയതല്ലേ മാർത്തോ സഭ വീട്ടിൽ അടക്കാൻ ക്രസ്തീയ ആചാരം ആവശ്യമില്ല. ഹിന്ദു ആചാരപ്രകാരം അടക്കാം ദഹിപ്പിക്കുന്നതിന് ഇവൻ മാനേജ്മെൻറിനെ വിളിച്ചാൽ പോരെ ഇനിയും വീട്ടിൽ ആൽത്തറയും തെങ്ങും നട്ട് സഞ്ചയനം നടത്തിയാൽ സഭ എതിർക്കുമോ? കോവിഡ് മഹാമാരി ആർക്കും വരാം അവരുടെ മൃതദേഹത്തെ അവഹേളിച്ചതിന് കാലം മാപ്പ് തരില്ല.