കൊട്ടിയം : ദേശീയപാതയിൽ തടിയുമായി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. സംഭവ സമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ പറക്കുളത്തായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ടയർ പഞ്ചറായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി. കൊട്ടിയം പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റുകയും തടികൾ റോഡിൽ നിന്നും മാറ്റുകയും ചെയ്ത ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.