പട്ടാമ്പി : മത്സ്യമാർക്കറ്റിൽ നാളെ മുതൽ മൊത്തവ്യാപാരവും ചെറുകിട വ്യാപാരവും ആരംഭിക്കും. 3 ദിവസത്തേക്ക് കോവിഡ് സുരക്ഷയുടെ ഭാഗമായി അടച്ചിട്ട നഗരസഭാ മത്സ്യമാർക്കറ്റ് നാളെ മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. മൊത്തവ്യാപാരം കഴിഞ്ഞതിനുശേഷം
രാവിലെ 8 മണി മുതൽ മാത്രമേ പൊതുജനങ്ങൾക്ക് റീട്ടെയിൽ ആവശ്യങ്ങൾക്കായി മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു എന്നും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് മാത്രമേ പൊതുജനങ്ങളും മാർക്കറ്റിലേക്ക് പ്രവേശിക്കാൻ പാടുകയുള്ളൂ എന്നും നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ അറിയിച്ചു
