ചാലിശ്ശേരി ചെറുവത്തൂർ വീട്ടിൽ സി പി മാത്തു മകൻ പീറ്ററാണ്
പിതാവിന്റെ ഇരുപത്തഞ്ചാമത് ചരമവാർഷിക ദിനത്തിലെ ചടങ്ങുകൾക്ക് വേണ്ടി മാറ്റിവെച്ച തുക കൊണ്ട് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാർ വഴി തളർന്ന രോഗിക്ക് വീൽചെയർ വാങ്ങി നൽകിയത്,ചാലിശ്ശേരി സ്റ്റേഷനിൽ വെച്ച് എസ് എച്ച് ഒ പ്രതാപ് വീൽചെയർ കൈമാറി.ചാലിശ്ശേരി എസ് ഐ ഗോപാലൻ,എ എസ് ഐ അനിരുദ്ധൻ,എസ് സി പി ഒ സുരേഷ്,സി പി ഒ നിഷാദ്,ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് സന്നദ്ധ പ്രവർത്തകൻ എൻ ഐ മൊയ്തുണ്ണി എന്നിവർ പങ്കെടുത്തു
