മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി നഗരസഭ എരുമതെരുവില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പതിനൊന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നഗരസഭ ആധുനിക രീതിയിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിച്ചത്. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം ഒ.ആര്. കേളു എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് വി.ആര് പ്രവീജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ശോഭരാജന്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.ടി.ബിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കടവത്ത് മുഹമ്മദ്, ലില്ലികുര്യന്‍ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, അബ്ദുള്‍ ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ടൗണിലെ അനധികൃതമായ മല്‍സ്യ മാംസകച്ചവടങ്ങള് പൂര്‍ണമായും ഒഴിവാകും. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.


