പുനലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ച് വന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചക്കുവരയ്ക്കൽ ചാരുംകുഴി ഭാഗത്ത് വിഷ്ണു ഭവനിൽ രാധാകൃഷ്ണൻ ആചാരി മകൻ രതീഷ്മോൻ.ആർ (33), ചക്കുവരയ്ക്കൽ ചാരുംകുഴി ഭാഗത്ത് സുജിത്ത് ഭവനിൽ കുഞ്ഞിരാമൻ മകൻ സജി എന്ന് വിളിക്കുന്ന സജി കുമാരൻ (42), മൈലം വില്ലേജിൽ പള്ളിക്കൽ മുറിയിൽ മാങ്കുന്നം വീട്ടിൽ ശിവൻകുട്ടി മകൻ രതീഷ് (35). എസ് എന്നിവരെയാണ് പുനലൂർ ഡി.വൈ.എസ്.പി എസ്. അനിൽ ദാസിന്റെ നിർദ്ദേശാനുസരണം കുന്നിക്കോട് എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ വ്യത്യസ്ത സംഭവങ്ങളിൽ പലപ്പോഴായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നു.
