നെടുമങ്ങാട്: യുവാവിെന്റ കൈവിരലുകള്‍ വെട്ടിയെടുത്ത സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. ചുള്ളിമാനൂര്‍ കരിങ്കടയിലെ ലോഡ്ജില്‍ വാടകക്ക് താമസിക്കുന്ന മൊട്ടക്കാവ് തടത്തരിത്ത് സജീറ മന്‍സിലില്‍ മുനീറിെന്റ (30) മൂന്ന് കൈവിരലുകളാണ് തിരുവോണനാളില്‍ വൈകീട്ട് മൂന്നിന് വെട്ടിമാറ്റിയത്.
സംഭവത്തില്‍ ചുള്ളിമാനൂര്‍ ടോള്‍ ജങ്ഷന് വി.വി.ടി ഹൗസില്‍ മുഹമ്മദ് ഉനൈസ് (28), പനവൂര്‍ വെങ്കിട്ടക്കാല ചാവറക്കോണം എം.ആര് മന്‍സിലില്‍ മുഹമ്മദ് ഷാന്‍ (22), ചുള്ളിമാനൂര്‍ ടോള്‍ ജങ്ഷന് വലിയവിള വീട്ടില്‍ മുബാറക്ക് (25), ചുള്ളിമാനൂര്‍ ടോള്‍ ജങ്ഷന് വലിയവിള വീട്ടില്‍ അബ്ദുല്ല (24) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവോണനാളില്‍ മുനീര്‍ വാടകക്ക് താമസിച്ചിരുന്ന കരിങ്കടയിലെ ലോഡ്ജ് മുറിയിലെത്തി കതക് വെട്ടിപ്പൊളിച്ച് കയറിയ ഗുണ്ടാസംഘം മര്‍ദിക്കുകയും കൈവിരലുകള്‍ വെട്ടിമാറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മുഹമ്മദ് ഷാനിെന്റ വീട്ടില്‍ തിരുവോണനാളില്‍ മുനീര്‍ അതിക്രമിച്ചുകയറി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇതിെന്റ വൈരാഗ്യത്തില്‍ വൈകീട്ട് മൂന്നോടെ മുനീറിനെ ആക്രമിച്ച് കൈവിരലുകള്‍ വെട്ടിമാറ്റുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മുനീറും കൂട്ടരും ഷാനിനെ വധിക്കാന്‍ 2019ല്‍ ശ്രമിച്ചതിന് കേസ് നിലവിലുണ്ട്. ഷാന്‍ പാലോട് പൊലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.