കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടികയറി . രാത്രി 7.30 നു തരണനല്ലരൂര് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പതിനൊന്നു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് ഇത്തവണ ഉത്സബലി ഉള്‍പ്പടെയുള്ള അത്യാവശ്യമായ ചടങ്ങുകള്‍ മാത്രമാണ് നടക്കുക. എല്ലാ വര്‍ഷവും മേട തിരുവാതിര നാളിലാണ് ഉത്സവസമാപനം കുറിച്ച് ആറാട്ട് നടക്കാറുള്ളത്. ഇത്തവണ ചിങ്ങ തിരുവാതിരക്കാണ് ആറാട്ടും കൊടിയിറക്കും നടക്കുന്നത്.
