സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം. ആറ് പേര് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചു.
കൊവിഡിനെ അതിജീവിച്ച 110 വയസുകാരി ആശുപത്രി വിട്ടു
കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കൊവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കൊവിഡിനെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍.
ആലപ്പുഴയില്‍ കൊവിഡ് ബാധിച്ചു രണ്ട് മരണം; സംസ്ഥാനത്ത് അഞ്ച് മരണം
സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ സ്വദേശികളായ രണ്ട് പേരും പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ സ്വദേശികളുമാണ് മരിച്ചത്. ആലപ്പുഴ എടത്വാ സ്വദേശി ഔസേപ്പ് വര്‍ഗീസ് (72), ചെങ്ങന്നൂര്‍ സ്വദേശി ജയ്മോന് (64), പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരന് (67), ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരന്‍ (80), കീഴാറ്റൂര്‍ സ്വദേശിനി യശോദ (84) എന്നിവരാണ് മരിച്ചത്.