ന്യൂഡല്‍ഹി : യു.പി.ഐ വഴിയുള്ള വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കാന്‍ ഒരുങ്ങി രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കുകള്‍. യു.പി.ഐ ഇടപാടുകള്‍ ഒരു മാസത്തില്‍ ഇരുപതില്‍ കൂടുതലെങ്കില്‍ ഇനി മുതല്‍ ഫീസ് ഈടാക്കുമെന്ന് സ്വകാര്യ ബാങ്കുകള്‍.
യു.പി.ഐ പേയ്മെന്റുകള്‍ സൗജന്യമായി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അധികഭാരം ചുമത്തുന്നത് തടയാനാണ് പുതിയ ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന് ബാങ്കുകള്‍ അറിയിച്ചു. 2.5 രൂപ മുതല്‍ 5 രൂപ വരെയുള്ള ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തേണ്ടി വരുക.
