നുണ പരിശോധനക്ക് തയ്യാറെന്ന് അര്ജുന്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തെക്കുറിച്ച് ഒട്ടേറെ ദുരൂഹതകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് സി ബി ഐ അന്വേഷിക്കുകയാണ്. ഏകദേശം രണ്ട് വര്‍ഷം മുൻപായിരുന്നു അപകടമരണം സംഭവിച്ചത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു ബാലഭാസ്കര്‍ മരണമടഞ്ഞത്.
അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപറ്റി നിരവധി ആരോപങ്ങളാണ് ഉയര്‍ന്നു വന്നത്. ബാലഭാസ്കറിന്റെ അച്ഛന് മകന്റെ മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ആവശ്യംഉന്നയിച്ചു.
നുണ പരിശോധനക്ക് താന്‍ തയ്യാറാണെന്നും കൊല്ലത്ത് നിന്ന് കാര്‍ ഓടിച്ചത് ബാലഭാസ്കറാണ്. താന്‍ പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നുമാന് അദ്ദേഹം മൊഴി നല്‍കിയത്. തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അര്ജുന് സിബിഐ സംഘത്തിന് കൈമാറിയിട്ടുണ്ട്.
അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അര്ജുന് വീണ്ടും പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനായിരുന്നു ഈ ചോദ്യം ചെയ്യല്‍ നടത്തിയത്.
മുന്‍പ് ക്രൈം ബ്രാഞ്ച് സംഘത്തിന് നല്കിയ മൊഴിയിലും അര്ജുന് സമാനമായ മൊഴിയാണ് നല്‍കിയത്. എന്നാല്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ് അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത്. മരിക്കുന്നതിന് മുന്‍പ് ബാലഭാസ്കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം സിബിഐ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അര്‍ജുനെ ചോദ്യം ചെയ്തത്.
മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജുനെ സിബിഐ ചോദ്യം ചെയ്തു. തൃശ്ശൂരില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. രണ്ട് മണിക്കൂറോളം അര്‍ജുന്റെ ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.