വയ്ക്കൽ : വയ്ക്കൽ ആനാട് ജംഗ്ഷനിൽ കാലിക്കറ്റ് റെസ്റ്റോറെന്റിനു സമീപം ഓട്ടോയിൽ കാർ പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മരിച്ച മൂന്നുപേരും ഉമ്മന്നൂർ സ്വദേശികൾ ആണ്. തേവന്നൂർ സ്വദേശിയായ ഓട്ടോഡ്രൈവർ രഞ്ജിത് (35 ) ഓട്ടോയിൽ യാത്ര ചെയ്ത രമാദേവി (65 ) കൊച്ചു മകൾ ഗോപിക (7 ) എന്നിവരാണ് മരിച്ചത്

