കോവിഡ് പ്രതിരോധത്തിന് രണ്ടാമതൊരു വാക്സിനുമായി റഷ്യ. സെപ്റ്റംബറിലോ ഒക്ടോബറിലോ വാക്സിന് അനുമതി നല്‍കുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ടഷ്യാന ഗൊളികോവ പറഞ്ഞു. സൈബീരിയിയെ വെക്ടര്‍ വൈറോജി ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്സിന് വികസിപ്പിച്ചത്.
അദ്യമായാണ് ഒരു രാജ്യത്ത് കോവിഡ് വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ റഷ്യ ആദ്യം വികസിപ്പിച്ച വാകിസിനില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്കപ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ആദ്യ വാക്സിന് 40,000 പേരില്‍ കൂടി പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് റഷ്യ. സ്പുട്നിക് അഞ്ച് എന്നാണ് വാക്സിന് റഷ്യന്‍ ഭരണകൂടം നല്‍കിയിരിക്കുന്ന പേര്.
നേരത്തെ കൊറോണക്കെതിരെയുള്ള വാക്സിന് വിപണിയിലെത്തിക്കാനുള്ള അനുമതി റഷ്യ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമതൊരു വാക്സിന് കൂടി ജനങ്ങളിലെത്തിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നത്. വെറും രണ്ടുമാസം മാത്രം നീണ്ടുനിന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാക്സിന് റഷ്യ അനുമതി നല്‍കിയത്.