കൊട്ടാരക്കര : ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസിന് മാസ്കും സാനിട്ടൈസറും കൈമാറി. ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ പ്രവർത്തകരിൽ നിന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് സാധനസാമഗ്രികൾ ഏറ്റുവാങ്ങി. ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ പ്രവർത്തകരായ രാധാമണിയമ്മ, രാജു.കെ.തോമസ്, പ്രകാശ് ചെന്നിത്തല, ബിജു, പ്രസാദ്, സോണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു
