ഹരിതകേരളം മിഷന്റെ തരിശുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഹരിത കേരളം വയനാട് ജില്ലാ മിഷന് ജീവനക്കാര്‍ സംയുക്തമായി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നേരിട്ടിറങ്ങി തരിശ് കൃഷി പ്രോത്സാഹിപ്പിക്കുന്നു. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4 വണ്ടിയാമ്പറ്റയില്‍ 5 വര്‍ഷമായി തരിശു ഭൂമിയായിക്കിടന്ന 53 സെന്റ് തരിശുനിലമാണ് ജില്ലാ ജീം കൃഷിയോഗ്യമാക്കിയത്.

വയനാട് ജില്ലാ മിഷന്റെ കോ ഓര്‍ഡിനേറ്റര്‍, 6 ആര്. പിമാര്‍, 9 വൈ പിമാര്‍, ഓഫീസ് സ്റ്റാഫ് എന്നിവര്‍ തുല്യമായി വീതിച്ച് എടുത്താണ് പ്രവര്‍ത്തനം ഏകോപിച്ചിട്ടുള്ളത്. പ്രാദേശിക കര്‍ഷകരുടെ സജീവ സാന്നിധ്യത്തോടു കൂടിയാണ് പ്രവര്‍ത്തനം നടപ്പിലാക്കിയത്.
പദ്ധതിയുടെ ഭാഗമായി ഞാറു നടീല്‍ ഉദ്ഘാടനം കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയില്‍ എ. ഡി. എം. മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു. ആയിരംമേനി എന്ന ഗുണമേന്മയുള്ള വിത്തിനമാണ് ഉപയോഗിച്ചിരിക്കുന്നത്. കൃഷിഭൂമി കൃഷിക്ക് മാത്രം എന്ന തത്വത്തില്‍ ഊന്നി കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാനുള്ള ഹരിത കേരളം മിഷന്റെ ആശയങ്ങളാണ് ഈ പ്രവര്‍ത്തനത്തിനു പിന്നില്‍ എന്ന് ഹരിത കേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു വ്യക്തമാക്കി. കോവിഡ് കാലത്ത് മണ്ണില്‍ കൃഷി ചെയ്ത് കാര്‍ഷിക മേഖലയെ സമ്പന്നമാക്കി നാടിനോടുള്ള വലിയ ഉത്തരവാദിത്വമാണ് ഹരിത കേരളം ജില്ലാ മിഷനും പഞ്ചായത്തും നിറവേറ്റുന്നതെന്ന് എ. ഡി. എം. പറഞ്ഞു.
ചടങ്ങില്‍ കോട്ടത്തറ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എഞ്ചിനീയര്‍ അബ്ദുല്‍ സലിം, വാര്‍ഡ് മെമ്പര്‍ ബിനുകുമാര്‍, ആര്. പിമാര്‍, വൈ. പിമാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
നിരോധനം ഏര്‍പ്പെടുത്തി
മാനന്തവാടി നഗരസഭയില്‍ മത്സ്യമാര്‍ക്കറ്റ് 2 കി.മി. പരിധിയില്‍ അനുവാദമില്ലാതെ മത്സ്യ വില്പന നടത്തുന്നത് കര്‍ശനമായി നിരോധിച്ചു. നഗരസഭയുടെ അനുവാദമില്ലാതെ വില്പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്മാന് വി. ആര് പ്രവീജ് അറിയിച്ചു.
ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങി
മാനന്തവാടി നഗരസഭയില്‍ പ്രൊഫഷണല്‍ ടാക്സ് അടക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങി. എല്ലാവരും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. professiontax.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ വിശദാംശങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യാം . തുടര്‍ന്ന് ജോലിയുമായുള്ള വിശദാംശങ്ങള്‍ നല്കി തുക ഒടുക്കാവുന്നതാണ്.
ക്വട്ടേഷന്‍ ക്ഷണിച്ചു
കല്‍പ്പറ്റ കോര്‍ട്ട് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന
കാന്റീന് അടുത്ത ഒരു വര്‍ഷത്തേക്ക് നടത്തി കൊണ്ടുപോകുന്നതിന് താല്പര്യമുളളവരില് നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 9. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍ 04936 202277