കൊട്ടാരക്കര : സപ്ലൈക്കോയുടെ ഓണക്കിറ്റിൽ വൻ തട്ടിപ്പ്, നീലേശ്വരത്ത് റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത സപ്ലൈകോയുടെ കിറ്റുകളിലാണ് വൻ തട്ടിപ്പ് നടന്നിരിക്കുന്നത്. ഓണകിറ്റിൽ പതിനൊന്ന് ഇനം സാധനങ്ങളാണ് ഉള്ളത് എന്നാൽ ഇവയിൽ പലതും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നില്ല. കൂടാതെ ഓണവിപണിയുമായി ബന്ധപ്പെട്ട് സപ്ലൈകോ നൽകുന്ന സാധനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട് . ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ സപ്ലൈകോ നൽകുന്ന കിറ്റുകളിൽ നിന്നും വെളിച്ചെണ്ണ ഉൾപ്പടെയുള്ള പല സാധനങ്ങളും കാണാതാകുന്നത് . ഇവിടെ നിന്നും ലഭിച്ച ഓണകിറ്റിൽ വെളിച്ചെണ്ണ പാക്കറ്റ് സീൽ ചെയ്ത നിലയിലാണ് എന്നിരുന്നാലും വെളിച്ചെണ്ണയ്ക്ക് പകരം കാലികവർ മാത്രമാണ് ലഭിക്കുന്നത് . സപ്ലൈകോയുടെ സന്നദ്ധ സംഘടനകളും വോളിന്റിയര്മാരും താൽക്കാലിക ജീവനക്കാരും ആണ് ഓണം വിപണിയോടനുബന്ധിച്ച് കിറ്റുകൾ നിറയ്ക്കുന്നത്. കൊട്ടാരക്കര സപ്ലൈകോയുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഒട്ടേറെ വിവാദങ്ങൾ കൊട്ടാരക്കര സപ്ലൈകോ നേരിട്ടുകൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തിലാണ് ഓണകിറ്റുകളിൽ നിന്നും സാധനങ്ങൾ കണ്മതാകുന്നു എന്ന പുതിയ പ്രശ്നം കൊട്ടാരക്കര സപ്ലൈകോക്കെതിരെ ഉയർന്നിരിക്കുന്നത്
