ഓണത്തോടനുബന്ധിച്ച് കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും റോഡ് സൈഡിലെ ക്രമരഹിത പാര്‍ക്കിംഗ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനും മറ്റുമായി പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തി കൊല്ലം റൂറല്‍ പോലീസ്. കൊട്ടാരക്കര പുലമണില്‍ വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്ന ഉപഭോക്താക്കള്‍ക്ക് എം.സി റോഡില്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡില്‍ പെട്രോള്‍ പമ്പ് കഴിഞ്ഞ് വലതുവശത്തുളള പാര്‍ക്കിംഗ് സ്ഥലത്തും, എം.സി റോഡില്‍ കോട്ടയം ഭാഗത്തേക്ക് ലോട്ടസ് റോഡിന് ശേഷം റോഡിന് പടിഞ്ഞാറുവശം മാര്‍ക്ക് ചെയ്ത സ്ഥലങ്ങളിലും, എല്‍.ഐ.സി കോമ്പൗണ്ടിലെ പേ ആന്റ് പാര്‍ക്ക് ഗ്രൗണ്ടും, ലോട്ടസ് ജംഗ്ഷന് സമീപമുളള പേ ആന്റ് പാര്‍ക്കിംഗ് സ്ഥലവും, പുനലൂര്‍ റൂട്ടില്‍ ഗോവിന്ദമംഗലം റോഡില്‍ ബ്രദറന്‍ ഹാളിന് എതിര്‍വശത്തുളള രണ്ട് പാര്‍ക്കിംഗ് ഗ്രൗണ്ടുകളും പാര്‍ക്കിംഗിനായി ക്രമീകരിച്ചിട്ടുള്ളതാണ്
കൊല്ലം റൂട്ടില്‍ റോഡിന് വടക്കുവശം മര്‍ത്തോമാ സ്ക്കൂള് ഗ്രൗണ്ടും, ഇന്‍ഡ്യന്‍ ഓയില്‍ പമ്പിന് സമീപമുളള പേ ആന്റ് പാര്‍ക്ക് സ്ഥലവും, വീനസ് തീയറ്റര്‍ സ്ഥലത്തെ പേ ആന്റ് പാര്‍ക്കും, ചന്തമുക്കില്‍ മുന്‍സിപ്പല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടും, എസ്.ബി.ഐ.യ്ക്കും ഡയറ്റിനും ഇടയിലുളള എസ്സ്.ബി.ഐ. പാര്‍ക്കിംഗ് ഗ്രൗണ്ടും, ഓയൂര്‍ റൂട്ടില്‍ ധന്യാ സൂപ്പര്‍ മാര്‍ക്കറ്റിന് തെക്കുവശത്തായി വൃന്ദാവനം ജംഗ്ഷന് സമീപമുള്ള പേ ആന്റ് പാര്‍ക്ക് ഗ്രൗണ്ടുകളും, പുത്തൂര്‍ റൂട്ടില്‍ മിനര്‍വാ തീയറ്റര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടും മാര്‍ക്കറ്റ് ജംഗ്ഷനിലും പരിസരങ്ങളിലും എത്തുന്ന വാഹനയാത്രക്കാര്‍ക്ക് പാര്ക്കിംഗിനായുളള സൗകര്യം ക്രമീകരിച്ചിട്ടുള്ളതുമാണ്
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുളള സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി സാമൂഹ്യ അകലം പാലിച്ച് ഓണത്തിരക്ക് ഒഴിവാക്കി പൊതുജനങ്ങള്‍ പോലീസ് ക്രമീകരിച്ചിട്ടുളള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗത ക്രമീകരണങ്ങള്‍ പാലിക്കണമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ്സ്. അറിയിച്ചു.
