ശൂരനാട്: ആയുധങ്ങളുമായി സംഘം ചേർന്ന് കുറ്റകരമായ നരഹത്യാശ്രമം പ്രതികൾ അറസ്റ്റിൽ, ഈ കേസിലെ ഒന്നും, രണ്ടും, നാലും പ്രതികൾക്കെതിരെ മുൻപ് ആവലാതിക്കാരൻ ഇടപെട്ട് കേസ് എടുപ്പിച്ചു എന്നതിലുള്ള വിരോധം നിമിത്തം പ്രതികൾ സംഘം ചേർന്ന് വാൾ, പിച്ചാത്തി, തടികഷ്ണം, പാറക്കല്ല് എന്നിവയുമായി അഞ്ച് ബൈക്കുകളിലായി എത്തി ആവലാതിക്കാരനായ പോരുവഴി കമ്പലടി സ്വദേശി സിയാദ് (37) നെ റോഡിൽ തടഞ്ഞ് നിർത്തി തടി കഷ്ണം കൊണ്ട് ഇടത് കൈത്തണ്ടയിൽ അടിച്ച് പരിക്കേല്പിച്ച്, രക്ഷപെടാൻ ശ്രമിച്ച ഇയാളെ വാൾ ഉപയോഗിച്ച് വെട്ടിയും, പാറക്ഷണം കൊണ്ട് ഇടിച്ച് ചതച്ചും കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ച കേസിലെ പ്രതികളായ

ശൂരനാട് തെക്ക് വില്ലേജിൽ കിടങ്ങയം കന്നിമേൽ മുറിയിൽ വടക്കൻ മൈനാഗപ്പള്ളി നിഷാദ് മൻസിലിൽ നിസാം മകൻ നിഷാദ് (19) ശൂരനാട് തെക്ക് വില്ലേജിൽ ഇരവിച്ചിറ നടുവിൽ മുറിയിൽ പതാരം കായിപ്പുറത്ത് വീട്ടിൽ ഷൗക്കത്ത് മകൻ ഷഹനാസ് (20) ,പോരുവഴി വില്ലേജിൽ കമ്പവടി മുറിയിൽ മയിലാടുങ്കുന്ന് എന്ന സ്ഥലത്ത് പുത്തൻവിള തെക്കതിൽ വീട്ടിൽ ഇബ്രാഹിം കുട്ടി മകൻ നിസാർ (30), ശൂരനാട് തെക്ക് വില്ലേജിൽ കിടങ്ങയം വടക്ക് മുറിയിൽ പതാരം കാരക്കാട്ട് പടിഞ്ഞാറ്റതിൽ ഷാജി മകൻ ഷെമീർ (22), ശൂരനാട് തെക്ക് വില്ലേജിൽ കിടങ്ങയം വടക്ക് മുറിയിൽ നൗഫൽ മൻസിലിൽ നാസർ മകൻ നൗഫൽ (19), ശൂരനാട് തെക്ക് വില്ലേജിൽ ഇരവിച്ചിറ പടിഞ്ഞാറ് മുറിയിൽ പതാരം ഷിറോസ് മൻസിലിൽ ഷിബി മകൻ ഷിറോസ് (20), ശൂരനാട് തെക്ക് വില്ലേജിൽ ഇരവിച്ചിറ നടുവിൽ മുറിയിൽ വല്യയ്ക്കത്ത് വീട്ടിൽ സുലൈമാൻ മകൻ മുഹമ്മദ് നൗഫൽ (28), ശൂരനാട് തെക്ക് വില്ലേജിൽ ഇരവിച്ചിറ നടുവിൽ മുറിയിൽ ചരുവിൽകുളങ്ങര പനയംഞ്ചേരിൽ വീട്ടിൽ മജീദ് കുട്ടി മകൻ അജ്മൽ (22), ശൂരനാട് തെക്ക് വില്ലേജിൽ ഇരവിച്ചിറ നടുവിൽ മുറിയിൽ ചരുവിൽകുളങ്ങര നിഹാദ് മൻസിലിൽ അബ്ബാസ് മകൻ നിഷാദ് (30) എന്നിവരെ ശൂരനാട് എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.