മോട്ടോർ വാഹന വകുപ്പിൽ വാഹനസംബന്ധമായ കാര്യങ്ങൾക്ക്
വാഹൻ പോർട്ടലും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് സാരഥി പോർട്ടലും നടപ്പിലാക്കിയതിനു ശേഷം എൻഫോഴ്സ്മെൻറ് കാര്യങ്ങൾക്കായി e-challan പോർട്ടലും നിലവിൽ വന്നു .

വാഹനപരിശോധന രംഗത്ത് ചെക്ക് റിപ്പോർട്ടുകളും ടി. ആർ.5 രശീതികളും ഇനി ഉണ്ടാവില്ല. അതിനുപകരം ഈപോസ് മെഷീൻ വഴി ഡിജിറ്റലായി ചെല്ലാൻ തയ്യാറാക്കുകയും എടിഎം കാർഡ് ഉപയോഗിച്ചോഓൺലൈൻ വഴിയോ പിഴ അടക്കാനുള്ള സംവിധാനം നിലവിൽ വന്നിട്ടുണ്ട്. നിയമം ലംഘനത്തിന്ഒരു ചല്ലാൻ തയ്യാറാക്കുമ്പോൾ തന്നെ തെളിവുകൾക്കായി ആവശ്യമായ ഫോട്ടോകളും ഡ്രൈവറുടെയും ആവശ്യമെങ്കിൽ മറ്റു രേഖകളുടെയും ഫോട്ടോയും e challan ൽ അപ്ലോഡ് ചെയ്യും. നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടക്കുന്നില്ലെങ്കിൽ ഓൺലൈൻ വഴി കേസ് ഇ- കോർട്ടിലേക്ക് അയക്കുന്നതിനുള്ള സംവിധാനവുമുണ്ട്.ഒരു നിയമലംഘനത്തിന്
e- challan തയ്യാറാക്കി കഴിഞ്ഞാൽ വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊബൈൽ ഫോണിലേക്ക് പിഴ സംബന്ധിച്ചും
പിഴ അടയ്ക്കേണ്ട ലിങ്ക് സംബന്ധിച്ചും സന്ദേശങ്ങൾ ലഭിക്കും.
അതോടൊപ്പം തന്നെ ഈ വാഹനത്തിന് മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിക്കേണ്ട തുടർന്നുള്ള സർവീസുകൾ പിഴ അടയ്ക്കുകയോ കേസ് തീർപ്പാക്കുകയോ ചെയ്യുന്നതുവരെ താൽക്കാലികമായി തടയപ്പെടുകയും ചെയ്യും.
ജില്ലയിൽ ട്രയൽ റൺ പൂർത്തിയാക്കിയ ഇ പോസ് മെഷീന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഇന്ന് ( 26-8. 2020 ) കാലത്ത് 10.00 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ കലക്ടർ. ഡോ. അദീല അബ്ദുള്ള അവർകൾ നിർവ്വഹിച്ചു.

കല്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ലോഞ്ചിംഗിലും പരിശോധനയിലും വയനാട് ആർടി ഒ ശ്രീ മനോജ് എസ് , ആർ ടി ഒ (എൻഫോഴ്സ്മെന്റ് ) ശ്രീ തങ്കരാജൻ എൻ എന്നിവരുടെ നേതൃത്വത്തിൽ എം വി ഐമാരായ സുനീഷ് പുതിയ വീട്ടിൽ, രാജീവൻ കെ , പ്രേമരാജൻ കെ.വി എന്നിവർ പങ്കെടുത്തു.

തുടർന്നുള്ള ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും മോട്ടോർ വാഹന നിയമവും കോവി ഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രം വാഹനമോടിച്ച് ജനങ്ങൾ സഹകരിക്കണമെന്ന് ആർടി ഒ എൻഫോഴ്സ്മെന്റ് ശ്രീ തങ്കരാജൻ എൻ അറിയിച്ചു