ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ എന്‍ഐഎ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അയ്യായിരം പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറായിരിക്കുന്നത്. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരായ ജെയ്ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, സഹോദരന് റഫു അസ്ഹര്‍ എന്നിവരുള്‍പ്പടെ 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ശാസ്ത്രീയവും ഡിജിറ്റലുമായ തെളിവുകള്‍ അടക്കം പരിഗണിച്ച് പതിനെട്ടുമാസത്തോളം എടുത്ത് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്.
2019 ഫെബ്രുവരിയിലാണ് ചാവേര്‍ ഭീകരന്, സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയത്. 40 ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.