ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കെ.എസ്. ഹല്‍വി എന്ന അഭിഭാഷകനാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
മാധ്യമങ്ങള്‍ അവരുടെ അവകാശം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നീതിനിര്‍വഹണ സംവിധാനത്തെ മറികടന്ന് മാധ്യമങ്ങള്‍ സ്വയം വിചാരണ നടത്തുകയാണെന്നും ഹര്ജിക്കാരന് ആരോപിച്ചു.
മാധ്യമങ്ങളുടെ നിയന്ത്രണത്തിന് കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടെങ്കിലും ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പൊതുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി