മാനന്തവാടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 6 പരാതികൾ തീർപ്പാക്കി.

ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകർ അക്ഷയ കേന്ദ്രങ്ങളിലെത്തി വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ടറെ പരാതികൾ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 10.30 മുതൽ നടന്ന അദാലത്തിൽ 10 പരാതികളാണ് പരിഗണിച്ചത്. തീർപ്പാക്കാത്ത പരാതികൾ വിശദമായ റിപ്പോർട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പ്രളയ ധനസഹായം, ലൈഫ് ഭവന പദ്ധതി, ഭൂ നികുതി എന്നീ വിഭാഗങ്ങളിലാണ് പരാതികൾ ലഭിച്ചത്.
കളക്ട്രേറ്റിൽ നടന്ന ഓൺലൈൻ അദാലത്തിൽ എ.ഡി.എം. ഇ. മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.