കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മുഅല്ലിം ദിനാചരണ കാമ്പയിന് ജില്ലയില്‍ തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി ആത്മീയ സദസുകള്‍, ആദരിക്കല്‍, പ്രാര്‍ഥനാ സംഗമങ്ങള്‍, ഫണ്ടുശേഖരണം എന്നിവ നടക്കും. സെപ്തംബര്‍ 10 വരെ നീണ്ടു നില്ക്കുന്ന കാമ്പയിന് നാളെയും മറ്റെന്നാളുമായി റൈഞ്ച് തലത്തിലും മദ്റസ തലത്തിലും തുടക്കം കുറിക്കും. ഇന്നലെ വൈകിട്ട് ഓണ്‍ലൈനായി നടന്ന ജില്ലാതല ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് അധ്യക്ഷനായി. എസ് മുഹമ്മദ് ദാരിമി അനുഗ്രഹ പ്രഭാഷണം നടത്തി. അശ്റഫ് ഫൈസി പനമരം മുഅല്ലിം ഡേ സന്ദേശം നല്കി, സൈനുല്‍ ആബിദ് ദാരിമി സംസാരിച്ചു. രാവിലെ കമ്പളക്കാട് നടന്ന ചടങ്ങില്‍ ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ധനശേഖരണത്തിന്റെ ഉദ്ഘാടനം എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് നിര്‍വഹിച്ചു. ചടങ്ങില്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മുഹമ്മദ് കുട്ടി ഹസനി, ഹാരിസ് ബാഖവി, എം.കെ ഇബ്റാഹീം മൗലവി, അലി യമാനി, സഈദ് ഫൈസി, മുസ്തഫ ഫൈസി സംസാരിച്ചു.
