കൊട്ടാരക്കര : തൃക്കണ്ണമംഗൽ എസ് കെ വി ഹൈസ്കൂളിന് മുൻപിൽ സ്വകാര്യവ്യക്തി നിർമ്മിച്ച് നൽകിയ വെയ്റ്റിംഗ് ഷെഡ് കഴിഞ്ഞ കാറ്റത്തും മഴയത്തും സ്കൂൾ പുരയിടത്തിലുള്ള തേക്ക് മരം ഒടിഞ്ഞു വീണ് കേടുപാടുകൾ സംഭവിച്ചു . വെയ്റ്റിംഗ് ഷെഡ് നിലം പതിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും റോഡിൽ നിന്നും നീക്കം ചെയ്യാൻ പോലും ആരും സന്നദ്ധരായില്ല. കൂടാതെ കാൽനടയാത്രക്കാർക്കും വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്കും അപകടകരമാകുന്ന രീതിയിലാണ് ഇത് റോഡിലേക്ക് കിടക്കുന്നത് . എതിർ ദിശയിൽ നിന്നും ഒരു വാഹനം വന്നാൽ പോലും വശം കൊടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ് വെയ്റ്റിംഗ് ഷെഡ് ഇപ്പോൾ റോഡിലേക്ക് കിടക്കുന്നത് . ഈ നിലം പതിച്ചു കിടക്കുന്ന വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ച് നൽകിയ സ്വകാര്യ വ്യക്തി മാറ്റണമോ അതോ പി ഡബ്ല്യൂ ഡി യ്ക്ക് ആണോ അധികാരം അതോ മുൻസിപ്പാലിറ്റിയാണോ ഇത് ചെയ്യേണ്ടതെന്ന് അറിയാതെ വലയുകയാണ് നാട്ടുകാർ
