കൊട്ടാരക്കര : മാവേലിക്കര മണ്ഡലം ലോക സഭ പ്രതിനിധി കൊടിക്കുന്നിൽ സുരേഷ് എം.പി കോവിഡ് സ്വയം നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം കൊടിക്കുന്നിൽ സുരേഷ് പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന ഒരാൾക്ക് കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ആണ് സ്വയം നിരീക്ഷണത്തിൽ പോയത്.അടുത്ത ഏഴു ദിവസത്തേക്ക് എംപിയും കൂടെ ഉണ്ടായിരുന്ന സ്റ്റാഫുകളും കോറൻ്റയിനിൽ പ്രവേശിക്കും എന്ന് അദ്ദേഹം തൻറെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്. കൂടാതെ ഏഴ് ദിവസത്തേക്ക് തന്റെ ഓഫീസും പ്രവർത്തിക്കുന്നതല്ല. അതെ സമയം അത്യാവശ്യ കാര്യങ്ങൾക്ക് ജനങ്ങൾക്ക് ഫോൺ വഴി ബന്ധപ്പെടാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
